വി​ക​സ​ന​ത്തിന്‍റെ ചൂ​ളംവി​ളി​ക്കു കാ​തോ​ർ​ത്ത് കൊ​ര​ട്ടി അ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ
Tuesday, March 26, 2024 1:17 AM IST
കൊ​ര​ട്ടി: വ​ള​രു​ന്ന നാ​ടി​നൊ​പ്പം വ​ള​രാ​തെ അ​വ​ഗ​ണ​ന​യേ​റ്റു കി​ട​ക്കു​ക​യാ​ണ് കൊ​ര​ട്ടി അ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ.

ഇ​ൻ​ഫോ പാ​ർ​ക്ക്, കി​ൻ​ഫ്ര, കാ​ർ​ബോ​റാ​ണ്ടം, നീ​റ്റാ ജ​ലാ​റ്റി​ൻ തു​ട​ങ്ങി​യ വ്യ​വ​സാ​യി​ക, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് പോ​ലു​ള്ള ഒ​ട്ടേ​റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കൊ​ര​ട്ടി പ​ള്ളി അ​ട​ക്ക​മു​ള്ള ദേ​വാ​ല​യ​ങ്ങ​ളും നി​ല​കൊ​ള്ളു​ന്ന കൊ​ര​ട്ടി​യു​ടെ കു​തി​പ്പി​ന് റെ​യി​ൽ​വേ വി​ക​സ​നം അ​നി​വാ​ര്യ​മാ​ണ്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ മു​റ​വി​ളി​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​നുമു​മ്പ് നി​ർ​ത്തി​വ​ച്ച കോ​ട്ട​യം - നി​ല​മ്പൂ​ർ, ഗു​രു​വാ​യൂ​ർ - പു​ന​ലൂ​ർ ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ മ​റ്റൊ​രു ആ​വ​ശ്യം. എ​ല്ലാ ഫ്ലാ​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും ചി​ല ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലും ഈ ​ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടും സം​സ്ഥാ​ന​ത്തെ ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​വും യാ​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്ന കൊ​ര​ട്ടി​യെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.

ക​മ്പ്യൂ​ട്ട​ർ​വ​ൽ​ക്ക​ര​ണം, അ​ടി​പ്പാ​ത, ഫു​ട്ഓ​വ​ർ ബ്രി​ഡ്ജ്, പ്ലാ​റ്റ്ഫോം നീ​ട്ട​ൽ എ​ന്നീ അ​വ​ശ്യ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നു​ള്ള​ത്. കൊ​ര​ട്ടി, കാ​ടു​കു​റ്റി, അ​ന്ന​മ​ന​ട, മാ​ള ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു നി​ര​വ​ധി യാത്രക്കാരാണ് 122 വർഷം പഴക്കമുള്ള ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്.

കോ​വി​ഡി​ന് മു​മ്പുവ​രെ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ക​യ​റി​യി​രു​ന്ന സ്റ്റേ​ഷ​നാ​യി​രു​ന്നു ഇ​ത്.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് നാ​ലും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ര​ണ്ടും ട്രെ​യി​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് ഇ​നത്തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ​യോ​ളം വ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നു​വ​ത്രേ. സ്റ്റോ​പ്പു​ക​ൾ നി​ർ​ത്തി​യ​തും സ​മ​യ​ക്ര​മ​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​വും വ​രു​മാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

കൊ​ര​ട്ടി അ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന സ​മി​തി​ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സൗ​ക​ര്യ​ങ്ങ​ൾ വ​ർധിപ്പി​ക്കാ​നും മോ​ടി​പി​ടി​പ്പി​ക്കാ​നും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ഗ​ണ​ന​ക​ൾ മാ​റ്റി സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്കാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ത​യാറാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ
(മു​ൻ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്,
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന
സ​മി​തി അം​ഗം)

ഏ​ക​ദേ​ശം 50 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​രാ​ർ വ്യ​വ​സ്ഥ​യി​ലാ​ണ് കൊ​ര​ട്ടി സ്റ്റേ​ഷ​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. രണ്ടു പേ​ർ​ക്ക് ശ​മ്പ​ളം കൊ​ടു​ത്താ​ണ് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ കു​റ​വു വ​രു​ത്തി​യ​തു​മൂ​ലം വ​രു​മാ​ന​ത്തിലും കു​റ​വു വ​ന്നു. ചെ​ല​വു​ക​ൾ​ക്കാ​യി പ​ല മാ​സ​ങ്ങ​ളി​ലും വി​ക​സ​ന സ​മി​തി പ​ണം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.


ജോ​ജോ
(ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ്
അ​സോ​സി​യേ​ഷ​ൻ)

കോ​വി​ഡ് വ്യാ​പ​ന​ത്തി​നു മു​മ്പ് നി​ർ​ത്തി​യി​രു​ന്ന കോ​ട്ട​യം - നി​ല​മ്പൂ​ർ, ഗു​രു​വാ​യൂ​ർ - പു​ന​ലൂ​ർ എ​ന്നീ ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ പു​ന:​സ്ഥാ​പി​ക്ക​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധിപ്പി​ക്കു​ന്ന​തി​നൊ​പ്പം സ്റ്റേ​ഷ​നി​ൽ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ടി​ക്ക​റ്റു​ക​ൾ അ​ട​ക്കം ഹൈ​ടെ​ക് രീ​തി​ക​ൾ അ​വ​ലം​ബി​ക്ക​ണം.