കൊര​ട്ടി​മു​ത്തി​യു​ടെ സ​വി​ധ​ത്തി​ലേ​ക്കു​ള്ള ഗ്രാ​മീ​ണ വീ​ഥി ന​വീ​ക​രി​ക്കു​ന്നു
Tuesday, March 26, 2024 1:17 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി​മു​ത്തി​യു​ടെ സ​വി​ധ​ത്തി​ലേ​ക്കു​ള്ള ഗ്രാ​മീ​ണ‌​വീ​ഥി ആ​ധു​നി​ക രീ​തി​യി​ൽ ബി​എം ബി​സി ടാ​റിം​ഗ് ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കു​ന്നു.

കൊ​ര​ട്ടി പ​ടി​ഞ്ഞാ​റേ അ​ങ്ങാ​ടി റോ​ഡ് ആ​ണ് വാ​ർ​ഡ് മെ​ംബർ ചാ​ക്ക​പ്പ​ൻ പോ​ളി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​ന്ന​ത്. ബി​എം​ബി​സി ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി.

പ​ള്ളി​ന​ട​യി​ലെ ക​ൽ​കു​രി​ശു മു​ത​ൽ പ​ടി​ഞ്ഞാ​റെ ക​പ്പേ​ള വ​രെ 750 മീ​റ്റ​ർ ദൂ​രം ശ​രാ​ശ​രി അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ലാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. നി​ർ​മി​തി​യി​ൽ ന​ട​പ്പാ​ത​ക​ളും ഡ്രെ​യി​നേ​ജും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, വാ​ർ​ഡ് മെ​ംബർ ചാ​ക്ക​പ്പ​ൻ പോ​ൾ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.