ഓ​ര്‍​മ​ക​ളി​ല്‍ ഇ​ന്ന​സെ​ന്‍റ്: സാം​സ്‌​കാ​രി​ക സം​ഗ​മം ഇ​ന്ന്
Tuesday, March 26, 2024 1:17 AM IST
സ്മാ​ര​ക​മാ​യി സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​വും ബോ​യ്‌​സ്
സ്‌​കൂ​ളി​ല്‍ ഓ​ഡി​റ്റോ​റി​യ​വും പ​ണി​യും: ​മ​ന്ത്രി ബി​ന്ദു

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ന​സെ​ന്‍റി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന് ഓ​ര്‍​മ​ക​ളി​ല്‍ ഇ​ന്ന​സെ​ന്‍റ് എ​ന്ന​പേ​രി​ല്‍ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​ത്നി ആ​ലീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ഡോ.​ആ​ര്‍. ബി​ന്ദു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ന്‍​ബി​എ​സ് സ​മാ​ജം ഹാ​ളി​ല്‍ വൈ​കീ​ട്ട് 4.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, ക​മ​ല്‍, വി.​കെ. ശ്രീ​രാ​മ​ന്‍, അ​ശോ​ക​ന്‍ ച​രു​വി​ല്‍, സി​ബി കെ. ​തോ​മ​സ്, പ്രേം​ലാ​ല്‍, ഗാ​യ​ത്രി വ​ര്‍​ഷ, സി​ജി പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ന​ട​ന്‍, പൊ​തു പ്ര​വ​ര്‍​ത്ത​ക​ന്‍, ജ​ന​പ്ര​തി​നി​ധി എ​ന്നീ നി​ല​ക​ളി​ല്‍ ഇ​ന്ന​സെ​ന്‍റ് ന​ട​ത്തി​യി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം എ​ന്നി​വ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

ഇ​ന്ന​സെ​ന്‍റ് പ​ഠി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട ബോ​യ്‌​സ് സ്‌​കൂ​ളി​ല്‍ പ​ണി​യു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ന​ല്‍​കു​മെ​ന്നും, പ​ട്ട​ണ​ത്തി​ല്‍ സം​സ്‌​കാ​രി​ക സ​മു​ച്ച​യം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​നാ​യി ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. സം​ഘാ​ട​ക​രാ​യ ഡോ.​കെ.​പി. ജോ​ര്‍​ജ്ജ്, കെ. ​രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.