കു​ട്ടിക്ക​ർ​ഷ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​ക്കു മി​ക​ച്ച വി​ള​വ്
Tuesday, March 26, 2024 1:17 AM IST
ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി​യി​ൽ കു​ട്ടിക്കർ​ഷ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റിക്കൃ​ഷി​ക്കു മി​ക​ച്ച വി​ള​വ്. പ​ള്ളിപ്പറ​മ്പി​ൽ സി​ദ്ധി​ഖ് - നൂ​ർ​ജ​ഹാ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ സ​ന ഫാ​ത്തി​മ​യാ​ണ് പ​ച്ച​ക്ക​റിക്കൃ​ഷി​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​ത്.

എ​ട​ത്തി​രു​ത്തി മു​ന​യ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ര​ണ്ട​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്താ​യി​രു​ന്നു വ്യ​ത്യ​സ്ത​യി​നം പ​ച്ച​ക്ക​റി​ക​ളു​ടെ കൃ​ഷി. ജൈ​വ​രീ​തി​യി​ൽ ന​ട​ത്തി​യ ചീ​ര, പ​ട​വ​ലം, വെ​ണ്ട, വ​ഴു​ത​ന, ചു​ര​യ്ക്ക, വെ​ള്ള​രി, ക​യ്പ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കു മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് അ​ഞ്ഞൂ​റോ​ളം നേ​ന്ത്ര​വാ​ഴ​യും കൃ​ഷി​ചെ​യ്തു​വ​രു​ന്നു​ണ്ട്.

ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ൻ കെ.​എ​സ്.​ കി​ര​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ.​ ജ്യോ​തിപ്ര​കാ​ശ്, അ​ധ്യാ​പ​ക​രാ​യ ടി.​ബി.​ സ​തി, ടി.​എ​ൻ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ള​വെ​ടു​പ്പ് ന​ട​ത്തി.