ന​ട​ത്ത​റ​യി​ൽ നി​ർ​ത്തി​യി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ മി​നി​ലോ​റിയിടിച്ച് ക്ലീ​ന​ർ മ​രി​ച്ചു
Wednesday, March 27, 2024 2:07 AM IST
പു​ത്തൂ​ർ: ന​ട​ത്ത​റ​യി​ൽ ലോ​റി​ക്ക് പിറ​കി​ൽ മി​നി​ലോ​റി ഇ​ടി​ച്ച് ക്ലീ​ന​ർ മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ജാ​ജി​വാ​ൻ ബു​ഹി​യാ​ൻ(22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നലെ പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നാ​മ​യ്ക്ക​ലി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്ക് മു​ട്ട​യു​മാ​യി വ​ന്നി​രു​ന്ന മി​നി ലോ​റി റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ പിറ​കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽപെ​ട്ട​വ​രെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ സി.​എ​സ്.അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ഹ​രി, ശി​വ​ദാ​സ​ൻ, സ​ജീ​ഷ്, ബി​നോ​ദ് നെ​ൽ​സ​ൺ, സ​ഭാ​പ​തി, സു​ധീ​ഷ് എ​ന്നി​വ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.