ജൂ​ബി​ലി​യി​ൽ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്
Wednesday, March 27, 2024 6:11 AM IST
തൃ​ശൂ​ർ: മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു ന​ൽ​കി​യ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, മ​ണ​പ്പു​റം ഫി​നാ​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ വി.​പി. ന​ന്ദ​കു​മാ​ർ, നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ.​ജി. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ വി.​പി. ന​ന്ദ​കു​മാ​റി​ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കു ചി​കി​ത്സാ ഇ​ള​വ് ന​ൽ​കു​ന്ന ജൂ​ബി​ലി കെ​യ​ർ കാ​ർ​ഡ് മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ ജോ​ർ​ജ് ഡി. ​ദാ​സി​നു ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് കൈ​മാ​റി.