ക​രു​വ​ന്നൂ​രി​ൽ കാ​റി​ൽ ബ​സ് ഇ​ടി​ച്ച് അ​പ​ക​ടം
Wednesday, March 27, 2024 6:11 AM IST
ചേ​ർ​പ്പ്: ക​രു​വ​ന്നൂ​ർ ചെ​റി​യ​പാ​ല​ത്തി​നു സ​മീ​പം കാ​റി​ൽ ലി​മി​റ്റ​ഡ്സ്റ്റോ​പ്പ് ബ​സ് ഇ​ടി​ച്ച് അ​പ​ക​ടം. ആ​ർ​ക്കും പ​രിക്കു​ക​ളി​ല്ല.

തൃ​ശൂ​ർ ഭാ​ഗ​ത്തുനി​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കോ​ള​ജ് അ​ധ്യാ​പ​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു പിറ​കി​ൽ വ​ന്നി​രു​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ റോ​ഡ​രി​കി​ലെ മ​ര​ത്തി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യും ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു. ഇ​ന്നലെ രാ​വി​ലെ 8.30 ഓടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

റൂ​ട്ടി​ലെ സ്വ​കാ​ര്യ ലി​മി​റ്റ​ഡ്സ്റ്റോപ്പ് ബ​സു​ക​ളു​ടെ അ​മി​തവേ​ഗ​ത​യി​ലും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ലും നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.