ക​ലാ​മ​ണ്ഡ​ല​ത്തി​ൽ വ​ൻ സ്ക്രാ​പ്പ് കൊ​ള്ള ന​ട​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ്
Wednesday, March 27, 2024 6:11 AM IST
വട​ക്കാ​ഞ്ചേ​രി: കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ വ​ൻ സ്ക്രാ​പ്പ് കൊ​ള്ള ന​ട​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ്. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പുമ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു പ​രാ​തി ന​ൽ​കും. കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽനി​ന്നും വ​ൻതോ​തി​ൽ സ്ക്രാ​പ്പ് (പ​ഴ​യ സാ​ധ​ന​ങ്ങ​ൾ )ലേ​ല​മോ ​മറ്റ് അ​നു​മ​തി​ക​ളോ വാ​ങ്ങാ​തെ ​ക​ട​ത്തി​ക്കൊണ്ടുപോ​കു​ന്നു.​

ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ എ​ല്ലാ​ഗേ​റ്റു​ക​ളി​ലും സെ​ക്യൂ​രി​റ്റി ചെ​ക്കി​ംഗ്് സം​വി​ധാ​ന​വും കാ​മ്പ​സ്‌ മു​ഴു​വ​ൻ സി​സിടിവി കാ​മ​റ​ക​ളും ഉ​ണ്ടാ​യി​രി​ക്കെ ക​ട​ത്തു​കാ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ ട്ട​ ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യും നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടാ​ണ് ഈ ​കൊ​ള്ള ന​ട​ത്തു​ന്ന​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ ക​ഴി​ഞ്ഞ​ വ്യാ​ഴാ​ഴ്ച വൈ​കീട്ട് 5.30 ന് കെഎൽ 48 ഇ 1618 ​പി​ക്ക​പ്പ് വാ​നി​ൽ സ്ക്രാ​പ്പ് ക​ട​ത്തി​യി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ൻ​പ് ക​ലാ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ജ​ല​വി​ത​ര​ണ​ സം​വി​ധാ​ന​ത്തി​നാ​യി​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ലി​യ പൈ​പ്പു​ക​ൾ പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽനി​ന്നും ല​ഭി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ ല​ഭി​ച്ചി​രു​ന്ന നൂ​റുക​ണ​ക്കി​ന് പൈ​പ്പു​ക​ളും മ​റ്റും ഒ​രു സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ട് ഇ​തി​ൽനി​ന്നാ​ണ് ഇ​ട​യ്ക്കി​ടെ അ​ന​ധി​കൃ​ത​മാ​യി ര​ജി​സ്ട്രാ​റു​ടെ ഒ​ത്താ​ശ​യോ​ടെ സി​പി​എം അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത​മാ​യ ക​ട​ത്തു​ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

സാ​മ്പ​ത്തി​ക​മാ​യി വ​ൻത​ക​ർ​ച്ച നേ​രി​ടു​ന്ന, ജീ​വ​ന​ക്കാ​ർ​ക്കു മാ​സ​ങ്ങ​ളോ​ളം ശ​മ്പ​ളം മു​ട​ങ്ങിയ, ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്കുത​ന്നെ വ​ള​രെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ക​ഴു​ക്കോ​ൽ അ​ടി​ച്ചു​മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​സി​യു​ടെ​യും ര​ജി​സ്ട്രാ​റു​ടെയും​ അ​റി​വോ​ടെ​യാ​ണോ എ​ന്നും അ​ല്ലെ​ങ്കി​ൽ ഈ ​വി​വ​രം അ​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചോ എ​ന്നും അ​റി​യാ​ൻ പൊ​തുജ​ന​ങ്ങ​ൾ​ക്കു താ​ൽ​പ​ര്യം ഉ​ണ്ടെ​ന്നു പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ക​ലാ​മ​ണ്ഡ​ലം ക​ള്ള​ന്മാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും സു​ര​ക്ഷി​തകൂ​ടാ​രം നി​ർ​മി​ച്ച് അ​വ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് ഉ​ദ്ദേ​ശ്യമെ​ങ്കി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ കൊ​ണ്ടുവ​രി​ക​യും തു​ട​ർ​ന്ന് ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്കു ക​ട​ക്കും. ഈ​ വി​ഷ​യ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ടു​ വി​സി ത​ന്നെ നേ​രി​ട്ട് അ​ന്വേഷ​ണം ന​ട​ത്ത​ണ​മെ​ന്നും മോ​ഷ​ണ​ത്തെക്കുറി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക​ൾ​ക്കും മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.ഐ. ഷാ​ന​വാ​സ് പ​റ​ഞ്ഞു.