ഗ​ർ​ഭി​ണി​ക​ൾ​ക്ക് സേ​വ​ന​ങ്ങ​ളു​മാ​യി കൊ​ര​ട്ടി​യി​ൽ അ​മ്മ​ക്കൂ​ട്ടം
Wednesday, March 27, 2024 6:12 AM IST
കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നാ​ലു​കെ​ട്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കാ​യി കൊ​ര​ട്ടി​യി​ൽ അ​മ്മ​ക്കൂ​ട്ടം ആ​രോ​ഗ്യ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു.

2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്ത്രീ ​സൗ​ഹൃ​ദ പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കി​യ​ത്. ഒ​രു സ്ത്രീ ​ഗ​ർ​ഭി​ണി​യാ​കു​ന്ന​തു മു​ത​ൽ പ്ര​സ​വി​ച്ച് കു​ഞ്ഞി​ന് ആ​റു​മാ​സം പ്രാ​യ​മാ​കു​ന്ന​തു​വ​രെ ല​ഭി​ക്കേ​ണ്ട മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ക​യും ഗ​ർ​ഭി​ണി​ക​ളു​ടെ​യും അ​മ്മ​മാ​രു​ടെ​യും ഒ​ത്തു​ചേ​ര​ലു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ലു​കെ​ട്ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു കീ​ഴി​ലു​ള്ള അ​ഞ്ചു ജ​ന​കീ​യാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ നി​ല​വി​ൽ ന​ട​ക്കു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള ക്ലി​നി​ക്കി​നു പു​റ​മെ​യാ​ണ് അ​മ്മ​ക്കൂ​ട്ടം വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​ത്.

ഓ​രോ ജ​ന​കീ​യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും മാ​സ​ത്തി​ൽ ഒ​രു​ദി​വ​സം അ​മ്മ​ക്കൂ​ട്ടം ഉ​ണ്ടാ​കും. ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ, ഓ​രോ​മാ​സ​ത്തി​ലും വേ​ണ്ട ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള കൗ​ൺ​സലിം​ഗ് പ​രി​പാ​ടി​ക​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണം, ഗാ​ർ​ഹി​ക പീ​ഢ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ, പു​ത്ത​ൻ സാ​ങ്കേ​തി​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള​ള അ​വ​സ​രം, ഗ​ർ​ഭി​ണി​ക​ൾ​ക്ക് പ​ര​സ്പ​രം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു.

എ​ല്ലാ ടെ​സ്റ്റു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. ഹൈ ​റി​സ്ക് ആ​യി​ട്ടു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്ക് ര​ക്ത​സ​മ്മ​ർ​ദം, ഷു​ഗ​ർ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഗ​ർ​ഭ​കാ​ല​യ​ള​വി​ൽ വീ​ട്ടി​ലേ​ക്ക് ന​ൽ​കു​ക​യും ഉ​പ​യോ​ഗി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ക​യും​ചെ​യ്യു​ന്നു. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ അ​മ്മ​മാ​രു​ടേ​യും കു​ഞ്ഞു​ങ്ങ​ളു​ടേ​യും സം​ഗ​മ​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​ന​വും ല​ഭ്യ​മാ​ക്കും.

അ​മ്മ​ക്കൂ​ട്ട​ത്തി​ലെ​ത്തു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് ഗ​ർ​ഭ​കാ​ല സ​ഹാ​യി​യാ​യി ഒ​രു കൈ​പ്പുസ്ത​കം ന​ൽ​കും. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ൺ മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ട​ന്നു.