നാ​യ​ര​ങ്ങാ​ടി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ​ക്കു തീ​പി​ടി​ച്ചു
Thursday, March 28, 2024 1:03 AM IST
ചാ​ല​ക്കു​ടി: നാ​യ​ര​ങ്ങാ​ടി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന്‍റെ മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നൂ​റോ​ളം വ​രു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​നു തീ​പി​ടി​ച്ചു. ചാ​ല​ക്കു​ടി നി​ല​യ​ത്തി​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​ജു ആ​ന്‍റ​ണി​യു​ടെ​യും സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​ഒ. വ​ർ​ഗീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ടി.​എ​സ്. അ​ജ​യ​ൻ, എ​സ്. അ​തു​ൽ, കെ. ​അ​രു​ൺ, നി​ഖി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.

സ്കൂ​ൾ ജീ​വ​ന​ക്കാ​ർ ത​ക്ക​സ​മ​യ​ത്ത് അ​ഗ്നി​ശ​മ​ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ തീ ​നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ മാ​ർ​ഗം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ലാ​ഡ​ർ ഉ​പ​യോ​ഗി​ച്ചാ​ണു മു​ക​ളി​ലേ​യ്ക്കു ക​യ​റി​യ​ത്.