വൈ​ദി​ക-​സ​ന്യ​സ്ത​ജീ​വി​ത​ത്തി​ലേ​ക്കു യു​വ​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ
Friday, March 29, 2024 1:13 AM IST
കോ​ട്ട​പ്പു​റം: വൈ​ദി​ക - സ​ന്യ​സ്ത​ജീ​വി​ത​ത്തി​ലേ​ക്കു യു​വ​ജ​ന​ങ്ങ​ളെ മാ​താ​പി​താ​ക്ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നു കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ.

പെ​സ​ഹാ​തി​രു​നാ​ളാ​യ ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കൂ​ദാ​ശ​ക​ൾ​ക്കു​ള്ള തൈ​ല​ങ്ങ​ൾ ആ​ശീ​ർ​വ​ദി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

‌കോ​ട്ട​പ്പു​റം ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി, വി​കാ​ർ ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ ജ​ക്കോ​ബി ഒ​എ​സ്ജെ, ചാ​ൻ​സ​ല​ർ ഫാ. ​ഷാ​ബു കു​ന്ന​ത്തൂ​ർ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ റ​വ.​ഡോ. ഫ്രാ​ൻ​സി​സ്കോ പ​ട​മാ​ട​ൻ, റ​വ.​ഡോ. ആ​ന്‍റ​ണി അ​റ​യ്ക്ക​ൽ, ഫാ. ​പ്രി​ൻ​സ് പ​ട​മാ​ട്ടു​മ്മ​ൽ, ഫാ. ​ജോ​ഷി മു​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​സ​ഹ​കാ​ർ​മി​ക​രും രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രു​മാ​യി​രു​ന്നു. വൈ​ദി​ക​ർ ത​ങ്ങ​ളു​ടെ പൗ​രോ​ഹി​ത്യ​വ്ര​ത​ങ്ങ​ൾ ന​വീ​ക​രി​ച്ചു.