എ​ട്ടു മാ​സ​ത്തി​നി​ടെ പി​ഴ ഈ​ടാ​ക്കി​യ​ത് അ​ഞ്ചു കോ​ടി രൂ​പ
Saturday, September 24, 2022 12:27 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ വാ​ഹ​ന നി​യ​മ​ലം​ഘ​ന പ​രാ​തി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തി​നി​ടെ അ​ഞ്ച് കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്. കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ ജ​ന​സം​ഖ്യ​യും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണ്.
ഇ​ത​നു​സ​രി​ച്ച് ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്ക് ഓ​ടി​ക്കു​ക, സി​ഗ്ന​ലി​ൽ നി​ർ​ത്താ​തി​രി​ക്കു​ക, ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക, മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ക, അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന​ത്.
ഈ ​ഫൈ​ൻ ക​ള​ക്ഷ​ൻ ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള എട്ടു മാ​സ​ത്തി​നി​ടെ 8,84,867 വാ​ഹ​ന നി​യ​മ​ലം​ഘ​ന കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സു​ക​ളി​ലാ​യി 5,07,76,000 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​തു​പോ​ലെ, 2021 ജ​നു​വ​രി മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ 10,66,862 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മൂന്ന് കോ​ടി 67 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യി പ​രാ​മ​ർ​ശ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 2021 ജ​നു​വ​രി മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ മാ​ര​ക​മ​ല്ലാ​ത്ത അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം 365 ആ​യി​രു​ന്നു.
എ​ന്നാ​ൽ, ഈ ​വ​ർ​ഷം ഇ​ത് 556 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് വ​രെ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 148 ആ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം 183 ആ​യി ഉ​യ​ർ​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.​കൂ​ടാ​തെ 2021ൽ 97,432 ​പേ​രു​ടെ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ലം​ഘ​ന​ത്തി​ന് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.
ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ 69,590 പേ​രു​ടെ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കിയെന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.