പിഎഫ്ഐയുടെ ഹർത്താൽ: വാഹനം ഇല്ലാതെ വലഞ്ഞ് യാത്രക്കാർ
1224103
Saturday, September 24, 2022 12:27 AM IST
കോയന്പത്തൂർ : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും എക്സിക്യൂട്ടീവുകളുടെ വീടുകളിലും ദേശീയ രഹസ്യാന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ റെയ്ഡും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ഇസ്ലാമിക് ഫെഡറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നു.
ഇതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ഇന്നലെ കേരളത്തിൽ സന്പൂർണ ഹർത്താൽ പ്രഖ്യാപിച്ചു.
ഇന്നലെ കേരളത്തിലും ഹർത്താൽ ആയതിനാൽ കേരളത്തിൽ നിന്ന് കോയന്പത്തൂരിലേക്കും കോയന്പത്തൂരിൽ നിന്ന് കേരളത്തിലേക്കുമുള്ള ബസ് സർവീസ് നടത്താത്തതിനാൽ കോയന്പത്തൂരിലെ ഉക്കടം ബസ് സ്റ്റാൻഡിൽ യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിട്ടു. കോയന്പത്തൂരിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർ രാവിലെ തന്നെ വാളയാർ അതിർത്തിയിൽ ബസുകൾ നിർത്തിയതിനാൽ യാത്ര ഒഴിവാക്കി.