ട്രാക്ടറിൽ നെല്ലുകടത്തുന്പോൾ പിൻഭാഗം മൂടണമെന്ന് ആവശ്യം
1224507
Sunday, September 25, 2022 12:43 AM IST
ചിറ്റൂർ: ട്രാക്ടറിന്റെ ട്രെയ്ലറിൽ മുകൾഭാഗം മൂടാതെ നെല്ലു കയറ്റികൊണ്ടുപോകുന്നത് പുറകിൽ വരുന്ന വാഹന യാത്രികർക്കും കാൽനടയാത്രികർക്കും അപകട ഭീഷണിയാകുന്നു. ട്രെയിലറിൽ നിന്നും കാറ്റിൽ നെല്ലു വീഴുന്നത് പുറകിൽ എത്തുന്ന ഇരുചക്രവാഹന സഞ്ചാരികളുടെ കണ്ണിലായിരിക്കും.
ഇതുമൂലം കണ്ണിനു ഗുരുതര പരിക്കുണ്ടാവുന്നതിനു പുറമെ വാഹനം നിയന്ത്രണം വിട്ടു മറിയുന്നതിനും കാരണമാകുന്നു. ട്രാക്ടർ ഡ്രൈവറോട് ഇതു സംബന്ധിച്ചു ചോദിച്ചാൽ രണ്ടോ മൂന്നോകിലോമീറ്റർ ദൂരപരിധിയിലേക്കാണ് നെല്ലുകൊണ്ടു പോവുന്നതെന്ന മറുപടിയാണ് ലഭിക്കാറുള്ളത്. താലൂക്കിൽ കൊയ്ത്തുതുടങ്ങിയതോടെ ട്രാക്ടറിലും ടിപ്പറുകളിലുമാണ് നെല്ലു കടത്തുന്നത്.