ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ വിജയകരം
1225782
Thursday, September 29, 2022 12:25 AM IST
ചിറ്റൂർ : താലൂക്ക് ആശുപത്രിയിൽ ആദ്യത്തെ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ വിജയകരം. ഗർഭപാത്രത്തിൽ മുഴ കണ്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടന്നത്. ചിറ്റൂർ നിവാസിയായ 47കാരി വീട്ടമ്മയ്ക്കാണ് ഗർഭപാത്രത്തിൽ മുഴകണ്ടെത്തിയത്.
ഡോക്ടർമാരായ കൃഷ്ണനുണ്ണി ദീപിക എന്നിവരുടെ നേതൃത്വത്തിൽ ഡോ.കെ.ബി. സംഗീത, അനസ്തേഷ്യാ വിഭാഗം ഡോ.കെ.ദിവ്യ , ഹെഡ് നഴ്സ് എം.രാധാദേവി, സ്റ്റാഫ് നഴ്സുമാരായ എം.നീതു, എസ്.വിനീത, എസ്.സുമ, അസി.നഴ്സുമാരായ കെ.ശങ്കരൻ, എസ്.റോസ്ലി, ഗ്രെയ്ഡ് ടു ആർ.ഷീജാ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടമ്മ സുഖം പ്രാപിച്ചു വരികയാണ്. ഏറെ സാന്പത്തിക ബാധ്യത ഉണ്ടാവുന്ന ചികിത്സ വളരെ ചുരുങ്ങിയ ചിലവിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ശാസ്ത്രക്രിയ്യ നടത്താൻ കഴിഞ്ഞതിൽ വീട്ടമ്മയുടെ കുടുംബക്കാരും നാട്ടുകാരും സന്തോഷത്തിലാണ്. ശസ്ത്ര ക്രിയയിൽ പങ്കെടുത്ത ആശുപത്രി ജീവനക്കാരും അനുമോദനത്തിനു അർഹമായിട്ടുണ്ട്. മുൻ ആശുപത്രി സൂപ്രണ്ടുമാരായ ഡോ.കെ.വി. സിന്ധു, ഡോ.രവിവർമ്മ എന്നിവരുടെ നിർദേശങ്ങളും ശസ്ത്രക്രിയ സഹായകമായിരുന്നു.