ശുചിമുറി ഉദ്ഘാടനം ചെയ്തു
1228108
Friday, October 7, 2022 1:06 AM IST
മണ്ണാർക്കാട്: എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി എയുപി സ്കൂളിൽ നിർമിച്ച ശുചിമുറിയുടെ ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിച്ചു. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.
മെന്പർമാരായ സിദ്ദീഖ് മല്ലിയിൽ, വിജയലക്ഷ്മി, ഇന്ദിര, ഹരിദാസൻ, ഉഷ, ഹെഡ്മാസ്റ്റർ കെ.കെ. രാമചന്ദ്രൻ, മാനേജർ സിസ്റ്റർ പാവന, വഹാബ്, രേഖ, അബ്ദുൽ അസീസ്, ഹുസൈൻ കോളശീരി, കെ.കെ. ജയലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.