കിരീടം നേടി എരിമയൂർ ഗ്രാമപഞ്ചായത്ത്
1244713
Thursday, December 1, 2022 12:47 AM IST
ആലത്തൂർ: ആലത്തൂർ ബ്ലോക്ക്തല കേരളോത്സവത്തിൽ എരിമയൂർ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. 113 പോയിന്റുകൾ നേടിയാണ് എരിമയൂർ ഒന്നാം സ്ഥാനത്തെത്തിയത്.
കാവശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. മത്സര വിജയികൾ ചിറ്റൂരിൽ നടക്കുന്ന ജില്ലാതല കേരളോത്സവത്തിൽ പങ്കെടുക്കും.
സമാപന സമ്മേളനം ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ആലത്തൂർ, തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, രമണി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രിയ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സി. ഗിരിജ എന്നിവർ പങ്കെടുത്തു.