എയ്ഡ്സ് വിരുദ്ധ ദിനാചരണവുമായി ജൻ ശിക്ഷൺ സൻസ്ഥാൻ പാലക്കാട്
1245011
Friday, December 2, 2022 12:25 AM IST
പാലക്കാട് : ജില്ലയിലെ തൊഴിൽ പരിശീലന സ്ഥാപനമായ ജൻ ശിക്ഷൻ സൻസ്ഥാൻ പാലക്കാട് തച്ചനാട്ടുകരയിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.
യോഗം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. സുബൈർ അധ്യക്ഷത വഹിച്ചു.
ജെഎസ്എസ് പാലക്കാട് ഡയറക്ടർ സിജു മാത്യു പരിശീലന പ്രവർത്തനങ്ങളെകുറിച്ചും വിവിധ തൊഴിൽ സാധ്യതകളെ കുറിച്ചും വിശദീകരിച്ചു.
മെന്പർമാരായ സഫിയ, രാധാകൃഷ്ണൻ മാസ്റ്റർ, മുസ്തഫ, രചനിപ്രിയ എന്നിവർ പ്രസംഗിച്ചു. വി.കെ. ശ്രീകണ്ഠൻ എംപിയുടെ ആദർശ ഗ്രാമം പദ്ധതിയിൽ ഉൾപെടുത്തി ആരംഭിച്ചിട്ടുള്ള ദേശിയ മൂല്യമുള്ള സർട്ടിഫിക്കറ്റൊടു കൂടിയുള്ള തയ്യൽ, എംബ്രോയിഡറി, ടെക്സ്റ്റൈൽ പ്രിന്റിംഗ്, ബ്യൂട്ടീഷ്യൻ, പഴം പച്ചക്കറി സംസ്കരണം എന്നീ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന 200 ലധികം വനിതകൾ പരിപാടിയിൽ സംബന്ധിച്ചു.
അമൃത വിശ്വ വിദ്യാപീഠം സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ വിദ്യാർഥികൾ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ജെഎസ്എസ് ഉദ്യോഗസ്ഥരായ, അഭിഷായി, ശ്വേത, ലൂയിസ്, ടീച്ചർമാരായ ജിനുഷ, അനഘ, അനിത, സുമിഷ്ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.