വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിനു ഒഴിഞ്ഞുമാറാനാകില്ല
1245565
Sunday, December 4, 2022 12:54 AM IST
പാലക്കാട്: അവശ്യ സാധനങ്ങളുടെ വിലകയറ്റത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഇടതു സർക്കാരിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങനൂർ. സംസ്ഥാന ഐഎൻടിയുസിയുടെ ആഹ്വാന പ്രകാരം ഐഎൻടിയുസി പാലക്കാട് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിലകയറ്റ വിരുദ്ധ സയാഹ്ന ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റീജണൽ പ്രസിഡന്റ് ബി.അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഐഎൻടിയുസി സീനിയർ വൈസ് പ്രസിഡന്റ് കെ. അപ്പു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹകസമിതി അംഗം എച്ച്. മുബാറക്ക്, ജില്ലാ വൈസ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട്, നേതാക്കളായ കെ.എൻ. സഹീർ, സുനിൽ മാത്തൂർ, അബ്ദുൾ ജബ്ബാർ, ഹക്കീം, എം.എ. ആസിഫ്, സെൽവൻ, കെ.അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.