അട്ടപ്പാടി ഉൗരുകളിൽ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1246754
Thursday, December 8, 2022 12:23 AM IST
അഗളി: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും സ്റ്റുഡൻസ് പോലീസും കേഡറ്റും മണ്ണാർക്കാട് താലൂക്ക് ഇലക്ഷൻ വിഭാഗവും സംയുക്തമായി അട്ടപ്പാടി ബ്ലോക്കിലെ പ്രക്തനഗോത്ര ഉൗരുകളായ താഴെ തുടുക്കി, മേലെ തുടുക്കി, ഗാലസി എന്നീ ഉൗരുകളിൽ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ക്യാന്പ് സംഘടിപ്പിച്ചു. അട്ടപ്പാടിയിൽ ഏറ്റവും വിദൂരത്ത് സ്ഥിതി ചെയ്യുന്ന ഉൗരുകളാണ് ഇവ. ഉൗരുമൂപ്പനായ സോമന്റെ നേതൃത്വത്തിലാണ് സംക്ഷിപ്ത പട്ടിക പുതുക്കലും 18 വയസ് പൂർത്തിയായ പുതിയ വോട്ടർമാരെ ചേർക്കുന്ന പരിപാടിയും നടത്തിയത്. മണ്ണാർക്കാട് താലൂക്ക് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ എം.ജി. മഞ്ജു, മറ്റു ഉദ്യോഗസ്ഥരായ സി.പി. ശ്രീനിവാസൻ, കെ.സക്കീർ, കെ. അബ്ദുൾ നാസർ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയിനർ സത്യൻ, അധ്യാപകരായ വി. നിധിൻ, പി.കെ. ബിനോയ്, ക്ലബ് അംഗങ്ങളായ വി.എസ്. അജ്മൽ, എസ്. അനന്ദു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കുന്നതിനായി ഇലക്ടറൽ ലിറ്ററസി ക്ലബ്ബും സ്റ്റുഡന്റ് പോലീസും ഗലസി ഉൗരിലെത്തി.