കിഴക്കഞ്ചേരി കോ- ഓപ്പറേറ്റീവ് ബാങ്കിലേക്ക് സിപിഎം മാർച്ച്
1246756
Thursday, December 8, 2022 12:23 AM IST
വടക്കഞ്ചേരി: നിയമനങ്ങൾക്ക് കോഴ വാങ്ങുന്നെന്ന ആരോപണമുയർന്ന കിഴക്കഞ്ചേരി സഹകരണ ബാങ്കിലേക്ക് നാളെ സിപിഎം മാർച്ച് നടത്തും. കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
രാവിലെ 10ന് കുണ്ടുകാട്ടിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ ബാങ്കിന് മുന്നിലെത്തുക. തുടർന്ന് നടക്കുന്ന പ്രതിഷേധയോഗം സിപിഎം സംസ്ഥാനകമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയും. ബാങ്കിൽ ഒഴിവു വരുന്ന മൂന്ന് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
തസ്തിക നികത്താനെന്ന പേരിൽ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തിയെങ്കിലും അതെല്ലാം പ്രഹസനമാണെന്ന ആക്ഷേപങ്ങളുമുണ്ട്. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾ കോടതിയേയും സമീപിച്ചിട്ടുണ്ട്.