ഭ​ക്ഷ​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഒൗ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശം: സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീഷ​ൻ
Saturday, January 28, 2023 1:06 AM IST
പാ​ല​ക്കാ​ട്: ഭ​ക്ഷ​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഒൗ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണെ​ന്ന് സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മി​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീഷ​ൻ ജി​ല്ലാ​ത​ല വാ​ർ​ഷി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ൽ ഭ​ക്ഷ്യ ക​മ്മീഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 60 ശ​ത​മാ​നം പേ​ർ​ക്കും ന​ഗ​ര​ത്തി​ലെ 40 ശ​ത​മാ​നം പേ​ർ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട റേ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് ഓ​രോ വ​കു​പ്പു​ക​ളു​ടെ​യും ചു​മ​ത​ല. പ​ട്ടി​ക​വ​ർ​ഗപ​ട്ടി​ക​ജാ​തി, ഭി​ന്ന​ശേ​ഷി, തോ​ട്ടം, ​മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്.
അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം മു​ത​ൽ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നും കു​ടി​വെ​ള്ള സു​ര​ക്ഷ, പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള സ്രോ​ത​സ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​ണ്ടെ​ത്ത​ണം. തു​റ​സാ​യ/​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വെ​ള്ള​മെ​ടു​ക്കു​ന്പോ​ൾ അ​ത് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.
മൂ​ന്നു മാ​സം മു​ത​ൽ മൂ​ന്നു വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​മൃ​തം പൊ​ടി, പ്ര​ഭാ​ത​ഭ​ക്ഷ​ണം, പോ​ഷ​ക​ബാ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ൽ​മു​ട്ട വി​ത​ര​ണം, ഗ​ർ​ഭി​ണി​ക​ൾ, കൗ​മാ​ര​പ്രാ​യ​മാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള പോ​ഷ​കാ​ഹാ​രം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഐസിഡിഎ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
അ​ട്ട​പ്പാ​ടി​യി​ൽ മൂ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 8,690 മ​ഞ്ഞ കാ​ർ​ഡു​ക​ളും 218 പി​ങ്ക് കാ​ർ​ഡു​ക​ളും 577 വെ​ള്ള​കാ​ർ​ഡു​ക​ളും ന​ൽ​കി​യ​താ​യി ഐടിഡിപി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ​ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് ജി​ല്ല​യി​ലെ 934 റേ​ഷ​ൻ​ക​ട​ക​ൾ മു​ഖേ​ന 8.02 ല​ക്ഷം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഡിഎം കെ. ​മ​ണി​ക​ണ്ഠ​ൻ, സ​പ്ലൈ​കോ അ​സി​സ്റ്റ​ന്‍റ് റീ​ജണ​ൽ മാ​നേ​ജ​ർ കെ.​എ​സ് സ​തീ​ഷ് കു​മാ​ർ, ഐസിഡിഎ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​ആ​ർ. ല​ത, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഇ.​വി. സു​രേ​ഷ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.