നാഷണൽ കമ്യൂണിക്കേഷൻ കോണ്‍ക്ലേവ് സമാപിച്ചു
1262989
Sunday, January 29, 2023 12:50 AM IST
പാലക്കാട് : പിആർസിഐ യംഗ് കമ്യൂണിക്കേടോർസ് ക്ലബ്ബിന്റെ പ്രഥമ ദേശീയ കമ്യൂണിക്കേഷൻസ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം മലന്പുഴ മണ്ഡലം എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിക്കേഷൻ രംഗം മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണെന്നും ആ മാറ്റം പബ്ലിക് റിലേഷൻ രംഗത്തുള്ളവർ ഉൾക്കൊള്ളണമെന്നും അതനുസരിച്ചു പ്രവർത്തിക്കണമെന്നും മുന്നേറാൻ സജ്ജരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
മലന്പുഴ മണ്ഡലം എംഎൽഎ എ. പ്രഭാകരനെയും മുനിസിപ്പൽ ചെയർപേഴ്സണ്‍ പ്രിയ അജയനെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ ഡിബേറ്റും പ്രെസെന്റഷൻസും ചർച്ചകളും സംഘടിപ്പിച്ചിരുന്നു. വൈസിസി ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു പിആർസിഐ ഗവേണിംഗ് കൗണ്‍സിൽ സെക്രട്ടറിയും കോണ്‍ക്ലേവ് കോർഡിനേറ്ററുമായ ഡോ.ടി. വിനയകുമാർ സ്വാഗതം പറഞ്ഞു. ഡോ. തോമസ് ജോർജ് നന്ദി രേഖപ്പെടുത്തി.