കെഎസ്എസ്പിഎയുടെ പഞ്ചദിന സത്യാഗ്രഹം
1264139
Thursday, February 2, 2023 12:30 AM IST
ആലത്തൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംസ്ഥാന വ്യാപകമായി നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി ആലത്തൂർ സബ് ട്രഷറിക്ക് മുൻപിൽ ആരംഭിച്ച സമരം കെഎസ്എസ്പിഎ സംസ്ഥാന സമിതി അംഗം എ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് എ.പത്മനാഭൻ അധ്യക്ഷനായി.
സംസ്ഥാന പെൻഷൻകാർക്ക് കുടിശ്ശികയായി അനുവദിക്കാനുള്ള 11 ശതമാനം ഡിഎ, രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശികൾ ഉടനെ അനുവദിക്കുക, മുഴുവൻ ആശുപത്രികളെയും എല്ലാവിധ ചികിത്സയും മെഡിസെപ്പിൽ ഉൾപ്പെടുത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഡിസിസി സെക്രട്ടറി എം.അയ്യപ്പൻ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി.സി. സുനിൽ, ജില്ലാ വൈസ് പ്രസിഡന്റ് എ. ശിവരാമൻ, വനിത ഫോറം ജില്ലാ സെക്രട്ടറി
പോൾ പി.ആലീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.അശോകൻ, പി.എസ്. കാസിം, തരൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.വേലുണ്ണി എന്നിവർ സംസാരിച്ചു. തരൂർ നിയോജകമണ്ഡലം സെക്രട്ടറി പി. കേശവദാസ് സ്വാഗതവും ആലത്തൂർ നിയോജകമണ്ഡല സെക്രട്ടറി എ. വേലായുധൻ നന്ദിയും പറഞ്ഞു.