ബൈബിൾ കത്തിച്ചതിൽ മണ്ണാർക്കാട്ട് പ്രതിഷേധം
1264453
Friday, February 3, 2023 12:29 AM IST
മണ്ണാർക്കാട്: ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ മണ്ണാർക്കാട് നഗരത്തിൽ മൗനജാഥ നടത്തി.
പ്രസാദ മാത ചർച്ചിന് മുന്നിൽ നിന്നും തുടങ്ങിയ പ്രകടനം ആശുപത്രിപ്പടിയിൽ അവസാനിച്ചു. ഫാ. അഭിഷേക് ഒറവനാംതടത്തിൽ എംസിബിഎസ്, ഫാ. ഫ്രെഡി കാഞ്ഞിരത്തിങ്കൽ, ഫാ. കുര്യൻ, പി.ജെ. സജിമോൻ കണ്ടമംഗലം, ജീവൻ ജോർജ് പെരിന്പടാരി, മോൻസി തോമസ് കാഞ്ഞിരപ്പുഴ, സെൻസണ് തോമസ്,
മൈക്കിൾ കണ്ടമംഗലം, ബേബി പുന്നക്കുഴി, ജിമ്മി തച്ചന്പാറ, ജസ്റ്റിൻ അലനല്ലൂർ, ഈപ്പച്ചൻ പാലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.