"കുഴിയാനപ്പറവകൾ' അഞ്ചിന് അരങ്ങിൽ
1264458
Friday, February 3, 2023 12:30 AM IST
പാലക്കാട്: ലോക നാടക ചരിത്രത്തിൽ ആദ്യമായി കഥാപാത്രങ്ങൾ പിന്നിലേക്ക് നടന്ന് അഭിനയിക്കുന്ന നാടകം അരങ്ങിലേക്ക്.
ആവാസവ്യവസ്ഥ പ്രമേയമാക്കി രണ്ട് കഥാപാത്രങ്ങളിലൂടെ നാല്പത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുളള "കുഴിയാനപ്പറവകൾ' എന്ന നാടകത്തിൽ അഞ്ച് ഗോത്രഗാനങ്ങളുമുണ്ട്.
നാടക രചനയും സംവിധാനവും രവി തൈക്കാടാണ്.
അതിഥി പ്രേം സുന്ദർ സുനിൽ തിരുനെല്ലായി എന്നിവരാണ് മറുത, ചേലൻ കഥാപാത്രങ്ങൾക്ക് വേഷം പകരുന്നത്.
പാലക്കാട് നാടക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലൈലൈറ്റ്സ് തിയേറ്ററാണ് "കുഴിയാന’ജീവിതത്തിന്റെ വ്യത്യസ്തമായ കഥ നാടകമാക്കി അവതരിപ്പിക്കുന്നതെന്ന് നാടകക്കൂട്ടായ്മയുടെ ചെയർമാൻ പുത്തൂർ രവി അറിയിച്ചു.
അഞ്ചിന് വൈകുന്നേരം ആറിന് പാലക്കാട് മോയൻ എൽപി സ്കൂൾ മൈതാനിയിലാണ് അവതരണം.
ബിന്ദു ഇരുളം രചിച്ച അഞ്ച് ഗോത്രകവിതകൾ ചിട്ടപ്പെടുത്തിയത് ജിജ ജ്യോതി ചന്ദ്രനാണ്. ജനാർദ്ദനൻ പുതുശ്ശേരി, ജിജ ജ്യോതി ചന്ദ്രൻ,ജിതിൻ ദാസ് എന്നിവരാണ് ആലാപനം.