ആ​ര്യ​ന്പ​ള്ളം ത​ട​യ​ണ​യി​ൽ കു​ളി​ക്ക​ട​വ് നി​ർ​മിക്കു​ന്ന​ത് നി​ർ​ത്തണ​മെ​ന്ന് ആവശ്യം
Sunday, February 5, 2023 12:25 AM IST
ചി​റ്റൂ​ർ: കേ​ര​ളാ വാ​ട്ട​ർ അ​ഥോറി​റ്റി​യു​ടെ കൂ​ടിവെ​ള്ള പ​ന്പി​ംഗ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് ത​ട​യ​ണ​യി​ൽ കുളി​ക്ക​ട​വ് നി​ർ​മിക്കു​ന്ന​ത് നി​ർ​ത്തി​വെ​യ്ക്ക​ണ​മെ​ന്ന് ചി​റ്റൂ​ർ-ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. കൗ​ണ്‍​സി​ല​ർ ബാ​ബുവാ​ണ് കു​ടി​വെ​ള്ളം മ​ലി​ന​മാ​വും എ​ന്ന കാ​ര​ണം ഉ​ന്ന​യി​ച്ച് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചിരി​ക്കു​ന്ന​ത്. മ​ന്ത്രിക്കും ​ജി​ല്ലാ ക​ളക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​വാ​നും ശ്ര​മം തു​ട​ങ്ങി. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ജല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. ആ​ര്യ​ന്പ​ള്ളം ത​ട​യ​ണ​യി​ൽ നി​ന്നു​മാ​ണ് വെ​ള്ളം പ​ന്പ് ചെ​യ്ത് ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ന​ട​ത്തി​വ​രുന്ന​ത്. ഈ ​ത​ട​യ​ണയി​ലാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ​മീ​പ വാ​സി​ക​ൾ​ക്ക് കു​ളി​ക്കാ​നും വ​സ്ത്ര ശു​ചീ​ക​ര​ണ​ത്തി​നുമാ​യി കു​ളി​ക്ക​ട​വ് നി​ർ​മ്മി​ച്ചു വ​രു​ന്ന​ത്. സോ​പ്പു വെ​ള​ള​വും, അ​ല​ക്കു മാ​ലി​ന്യ​ങ്ങ​ളും ജ​ല​സം​ഭ​ര​ണി ജ​ല​ത്തി​ൽ ക​ല​ർ​ന്ന് ഉ​പ​ഭോ​ക്താക്ക​ളി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വും. ഈ ​സ്ഥ​ല​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പാണ് ​ശു​ദ്ധീ​ക​ര​ണ​ശാ​ല തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
കു​ളി​ക്ക​ട​വ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാൽ നാ​ൽ​ക്കാ​ലി​ക​ൾ വ​രെ എ​ത്തുന്ന​തോ​ടെ ചാ​ണ​ക​വും ജ​ല​ത്തി​ൽ ക​ല​രും. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ കൗ​ണ്‍സി​ൽ യോ​ഗ​ത്തി​ൽ പ​രാ​തി അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു മൂ​ല​മാ​ണ് മ​ന്ത്രിക്കും ക​ളക്ട​ർ​ക്കും പ​രാ​തി ന​ൽ​കു​ന്നതെ​ന്നും കൗ​ണ്‍​സി​ല​ർ ബാ​ബു അ​റി​യി​ച്ചു.