ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: ഈമാസം 31 വരെ അവസരം
1274071
Saturday, March 4, 2023 12:48 AM IST
പാലക്കാട്: ഒറ്റ തവണ പദ്ധതിയിലൂടെ രജിസ്ട്രേഷൻ സമയത്ത് ആധാരത്തിൽ ശരിയായി വില കാണിക്കാതെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്രയും ഫീസും ഈടാക്കാൻ മാർച്ച് 31 വരെ അവസരം. ജില്ലയിലെ 1986 മുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിൽ ആധാരത്തിൽ വിലകുറച്ച് കാണിച്ച് ആധാരം രജിസ്റ്റർ ചെയ്തവർക്ക് പദ്ധതിയിലൂടെ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു.
ജില്ലാ കളക്ടറുടെ അന്തിമ ഉത്തരവ് പ്രകാരം അടയ്ക്കേണ്ട കുറവ് മുദ്രയുടെ 30 ശതമാനവും അടച്ചാൽ മതിയാകും. 10,000 രൂപ കുറവ് മുദ്രയും 2000 രൂപ ഫീസ് ഉൾപ്പെടെ 12000 രൂപ അടയ്ക്കേണ്ട ഒരു വ്യക്തിക്ക് ഒറ്റതവണ പദ്ധതിയിലൂടെ 3000 രൂപ മാത്രം അടച്ചാൽ മതിയാകും.
കോന്പൗണ്ടിംഗ് പദ്ധതികളിൽ കൂടുതൽ ആനുകൂല്യം ലഭിക്കുന്ന പദ്ധതി ആയതിനാൽ ഒറ്റതവണ തീർപ്പാക്കൽ പദ്ധതി അവസാനിക്കുന്നതിന് മുന്പ് കുറവ് തുക ഒടുക്കി റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികളിൽ നിന്നും ഒഴിവാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ് 04912505201
കയർ ഉത്പന്നങ്ങൾക്ക് റിബേറ്റ്
പാലക്കാട്: പാലക്കാട് കയർഫെഡ് ഷോറൂമിൽ മാർച്ച് 31 വരെ കയർ ഉത്പന്നങ്ങൾക്ക് റിബേറ്റ് നൽകുന്നു. കയർ ഉത്പന്നങ്ങൾക്ക് 30 ശതമാനവും റബറൈസ്ഡ് കയർ മെത്തകൾക്ക് 24 മുതൽ 50 ശതമാനം വരെ വിലക്കുറവ് നൽകുമെന്ന് കയർഫെഡ് മാനേജർ അറിയിച്ചു. ഫോണ് 8921323133, 9048804580, 8281009826