കഞ്ചാവുമായി യുവാവ് പിടിയിൽ
1278777
Sunday, March 19, 2023 12:05 AM IST
കോയന്പത്തൂർ: കനുവായ് മേഖലയിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന മലയാളിയായ പ്രവീണ്‍ എന്ന യുവാവ് അറസ്റ്റിൽ. തടാഗം പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടാഗം പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ അറുമുഖ നായനാരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സ്വദേശിയാണെന്ന് മനസിലായത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 450 ഗ്രാം കഞ്ചാവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.