കല്ലടിക്കോട്: കരിന്പ പഞ്ചായത്തിലെ കനാൽ റോഡിലെ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ പ്രഭാത സവാരിക്കാർ ദുരിതത്തിലായി. കല്ലടിക്കോട് കീരുപ്പാറ വഴിയിലൂടെയാണ് കൂട്ടംകൂട്ടമായി പ്രഭാത സവാരിക്ക് ഇറങ്ങുന്നത്.
തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ഇഴ ജന്തുക്കൾ അടക്കമുള്ളവ റോഡിൽ ഉണ്ടെങ്കിൽ കണ്ടെത്താൻ കഴിയില്ല. ജോലിക്കും കന്പനികളിലേയ്ക്കും പോകേണ്ടവർ വെളുപ്പിനെ നടക്കാനിറങ്ങുന്നത് പതിവാണ്. സ്ത്രീകളടക്കമുള്ള നൂറോളം പേരാണ് കല്ലടിക്കോട് കനാൽ പാലം മുതൽ കീരിപ്പാറ നീർപാലംവരെ ദിവസവും രാവിലെ നടക്കുന്നത്. കരിന്പ പഞ്ചായത്തിലെ 4, 8, 6 വാർഡുകളിൽ ഉൾപ്പെടുന്ന ഈ കനാൽ റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അധികാരികൾ തയ്യാറായിട്ടില്ല. വൈദ്യുതി പോസ്റ്റുകളിൽ വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.