പാ​ൽ ഒ​ഴു​ക്കിക​ള​ഞ്ഞ് ക്ഷീ​ര ക​ർ​ഷ​ക​രുടെ പ്രതിഷേധം
Monday, March 20, 2023 12:43 AM IST
കോ​യ​ന്പ​ത്തൂ​ർ : ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ നി​ന്നും വ​ങ്ങു​ന്ന പാ​ലി​ന്‍റെ വി​ല വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക്ഷീ​ര ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ചു. ആ​ല​ന്ത​റ ന​ത്തേ​കൗ​ണ്ട​ൻ​ബു​ത്തൂ​ർ പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് സ​മീ​പം ക്ഷീ​ര ക​ർ​ഷ​ക​ർ 150 ലിറ്റ​ർ പാ​ൽ റോ​ഡി​ൽ ഒ​ഴി​ക്കി ക​ള​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു.​കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ മി​ൽ​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്സ് കോ​ഓ​പ്പ​റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ​യും കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ക, കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.