അട്ടപ്പാടിയിൽ സംരംഭകത്വ പരിശീലനം
1280729
Saturday, March 25, 2023 12:48 AM IST
അഗളി: എച്ച്ആർഡിഎസ് ഇന്ത്യയും, ലഘു ഉദ്യോഗ് ഭാരതിയും, ദേശീയ കയർ ബോർഡും സംയുക്തമായി സംഘടിപ്പിച്ച വ്യവസായം 2023 ഏകദിനസംരംഭകത്വ പരിശീലന പരിപാടി മട്ടത്തുകാട് എച്ച്ആർഡിഎസ് ഓഫീസ് അങ്കണത്തിൽ നടന്നു. ദേശീയ കയർ ബോർഡ് അംഗവും, ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. പി. മണികണ്ഠൻ അധ്യക്ഷനായി. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വിശിഷ്ടാതിഥികളെ ആദരിച്ചു.
ലഘു ഉദ്യോഗ് ഭാരതി ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും സംഘടനാ സെക്രട്ടറി എൻ.കെ. വിനോദ് വിശദീകരിച്ചു. പി.എസ് രാജേഷ്, കാനറ ബാങ്ക് പുതൂർ ബ്രാഞ്ച് മാനേജർ അഭിഷേക്. ടി.ദിവാകർ, ആദർശ് ഉണ്ണികൃഷ്ണൻ, ഉദ്യോഗ് ഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് മോഹനരാജ് എന്നിവർ ക്ലാസെടുത്തു. അഗളി പഞ്ചായത്തംഗം മിനി സുരേഷ്, ഏരീസ് പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ജി.ഐ.ഷാജു, രാഹുൽ ചന്ദ്രൻ, മുരുകൻ മാഷ്, സരിത പി. മേനോൻ, ഷൈജു ശിവരാമൻ, അഞ്ജന മേനോൻ, റോജ സുരേഷ്, ആതിര ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.