ഓർമിക്കാൻ
1281189
Sunday, March 26, 2023 6:49 AM IST
എഫ്.പി.ഒകൾക്ക് സാന്പത്തിക സഹായത്തിന് അപേക്ഷിക്കാം
പാലക്കാട്: അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) ജില്ലയിൽ രജിസ്റ്റർ ചെയ്ത് മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്നതും 750 ഓഹരി ഉടമകൾ ഉള്ളതുമായ ഫാർമർ പ്രൊഡ്യൂസർ കന്പനികൾക്ക് മൂല്യവർദ്ധനവ്, മാർക്കറ്റിംഗ് , കയറ്റുമതി തുടങ്ങിയവ നടത്തുന്നതിന് പ്രൊജക്ട് അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി സാന്പത്തിക സഹായം നൽകുന്നു. കേരള കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്/ കന്പനീസ് ആക്ട്, ചാരിറ്റിബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും 25 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളതുമായ എഫ്.പി.ഒകൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഫോണ്: 0491 2571205.
മൊബൈൽ അദാലത്തും നിയമ ബോധവത്കരണ ക്ലാസും
പാലക്കാട്: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ നിയമസഹായം വീട്ടുപടിക്കൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ 28 മുതൽ ഏപ്രിൽ 23 വരെ അതത് ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ അദാലത്ത് സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായോ ജില്ലാ നിയമ സേവന അഥോറിറ്റി ഓഫീസുമായോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുമായോ ബന്ധപ്പെടുക.
കാന്റീൻ നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു
പാലക്കാട്: ഗവ. വിക്ടോറിയ കോളജിൽ വിശപ്പ് രഹിത പദ്ധതി പ്രകാരമുള്ള കാന്റീൻ ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ 29 ന് ഉച്ചയ്ക്ക് രണ്ടിനകം കോളജ് ഓഫീസിൽ നൽകണം.
ആസൂത്രണസമിതി യോഗം 29 ന്
പാലക്കാട്: ജില്ലാ ആസൂത്രണ സമിതി യോഗം 29 ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്ലൈനായി നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.