മലന്പുഴയിൽ സമഗ്ര വികസന പദ്ധതികൾ സമർപ്പിച്ചു
1281479
Monday, March 27, 2023 1:00 AM IST
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി മലന്പുഴ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കൈതക്കുഴി കോളനി സമഗ്ര വികസന പദ്ധതികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം കോളനിയിലെ സാംസ്കാരിക നിലയത്തിൽ എ. പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു അധ്യക്ഷയായ പരിപാടിയിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുജാത, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. മണികുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.സിന്ധു, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശരവണകുമാർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിശാലാക്ഷി, കെ. സരോജ, പട്ടികജാതി ജില്ലാ ഉപദേശകസമിതി അംഗം എൻ. ഷിബു, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അംഗം ആർ. രാജകുമാരി, ചിറ്റൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സി. വേലായുധൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ് ശ്രീജ, അസിസ്റ്റന്റ് എൻജിനീയർ ഡെല്ല സണ്ണി എന്നിവർ സംസാരിച്ചു.