കാട്ടാന ആക്രമണ ഭീതിയിൽ തേയില തോട്ടം തൊഴിലാളികൾ
1282015
Wednesday, March 29, 2023 12:40 AM IST
നീലഗിരി : ദേവർ ഒയാസിസിനു സമീപം തന്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉടൻ തുരത്തണമെന്ന് തേയിലത്തോട്ട തൊഴിലാളികൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
കൂടല്ലൂർ ദേവർചോല മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള നീലഗിരി ജില്ലയിലെ മൂന്നാം ഡിവിഷൻ മേഖലയിൽ ഒരാഴ്ചയിലേറെയായി കാട്ടാനകൾ കൂട്ടമായി തന്പടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തേയില തോട്ടത്തിൽ ജോലിയ്ക്ക് പോയ തൊഴിലാളികൾ ആനയെ കണ്ട് ഭയന്ന് ഓടിയിരുന്നു.
നംവകുപ്പിനെ വിവരമറിയിച്ചിട്ടും ഉചിതമായ നടപടിയുണ്ടായില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നം കാട്ടാനകളുടെ വരവ് തടയാൻ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ അധികൃതരോട് ആവശ്യപ്പെട്ടു.