എളന്പുലാശേരി നാലുശേരി പൂരാഘോഷത്തിനു തുടക്കം
1282476
Thursday, March 30, 2023 1:05 AM IST
മണ്ണാർക്കാട് : എളന്പുലാശേരി നാലുശേരി ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം തുടങ്ങി. കൊടിയേറ്റം തന്ത്രി അണ്ടലാടി ഉണ്ണിനന്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. കക്കാട് അതുൽമാരാർ, ചെറുശേരി അർജുൻമാരാർ എന്നിവരുടെ ഇരട്ടത്തായന്പകയും എളന്പുലാശേരി കലാക്ഷേത്രയുടെ നാടൻപാട്ടുമുണ്ടായി. ഏപ്രിൽ മൂന്നിനാണ് പ്രധാന പൂരം. എല്ലാദിവസവും തായന്പക, കൊന്പ്, കേളി, കുഴൽപ്പറ്റ്, കളംപാട്ട്, തോൽപ്പാവക്കൂത്ത്, സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ ഒന്നിന് മെഗാ തിരുവാതിരക്കളി, കാവാലം ശ്രീകുമാറിന്റെ സംഗീതക്കച്ചേരി, ഇരട്ടത്തായന്പക എന്നിവയുണ്ടാകും.