മേളയിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കാം
1282791
Friday, March 31, 2023 12:27 AM IST
പാലക്കാട് : മേളയിൽ ജോബ് ഡ്രൈവിന് പുറമേ സ്റ്റാളിൽ ഏപ്രിൽ ഒൻപത് മുതൽ 15 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കാനും അവസരമുണ്ട്. എല്ലാ രജിസ്ട്രേഷനും സൗജന്യമാണ്. അസൽ രേഖകൾ കൊണ്ടുവരണം.
കൂടാതെ സ്വയംതൊഴിൽ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവൻ, കെസ്റുമൾട്ടിപർപ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കൽ, ഈ പദ്ധതികൾ മുഖേന സാന്പത്തികസഹായം ലഭിച്ച് സംരംഭം നടത്തിക്കൊണ്ടു വരുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും. ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
മുണ്ടൻപാറ കല്ലുവേലി പ്രദേശം ദുണ്ടൂർ
റോഡ് എംഎൽഎ നാടിന് സമർപ്പിച്ചു
മണ്ണാർക്കാട് : 2022-23 സാന്പത്തിക വർഷത്തിലെ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച അട്ടപ്പാടി അഗളി ഗ്രാമപഞ്ചായത്തിലെ മുണ്ടൻപാറ കല്ലുവേലി പ്രദേശം ദുണ്ടൂർ റോഡ് എൻ. ഷംസുദ്ദീൻ എംഎൽഎ നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെന്പർ സൂസമ്മ ബേബി, പഞ്ചായത്ത് മെന്പർമാരായ പ്രീത സോമരാജ്, ജി. സുനിൽ പുത്തൂർ, കെ.ജെ. മാത്യു, എം.ആർ. സത്യൻ, ജോബി കുരീക്കാട്ടിൽ, ഷിബു സിറിയക്ക്, ടിറ്റു വർഗീസ്, ജെയ്സി വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.