വി​ശ്വാ​സ നി​റ​വി​ൽ ജെ​ല്ലി​പ്പാ​റ​യി​ൽ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണം
Saturday, April 1, 2023 12:58 AM IST
അ​ഗ​ളി: വി​ശ്വാ​സ നി​റ​വി​ൽ ജെ​ല്ലി​പ്പാ​റ കാ​ല്‌​വ​രി മൗ​ണ്ട് തീ​ര്‌​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണം.
കു​രി​ശു​മ​ല തീ​ർ​ത്ഥാ​ട​ന​വും നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണ​വും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ തു​ട​ക്ക​മാ​യി. കു​ർ​ബാ​ന​ക്ക് ഫാ.​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ ക​ർ​മി​ക​ത്വം വ​ഹി​ച്ചു.​
ഫാ.​ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ, ഫാ.​തോ​മ​സ് തോ​പ്പു​റ​ത്ത് എ​ന്നി​വ​ർ സ​ഹ​ക​ർ​മ്മി​ക​രാ​യി.​ തു​ട​ർ​ന്ന് പ​ള്ളി​യി​ൽ നി​ന്ന് ക​രു​ണ​യു​ടെ ജ​പ​മാ​ല ചൊ​ല്ലി കു​രി​ശു​മ​ല​യു​ടെ അ​ടി​വാ​ര​ത്തി​ലേ​ക്ക് നീ​ങ്ങി.
പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ്പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പീ​ഡാ​നു​ഭ​വ സ​ന്ദേ​ശ​വും വി​ശു​ദ്ധ കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ന​ൽ​കി.
നാം ​വ​ഹി​ക്കു​ന്ന കു​രി​ശ് ന​മ്മെ ക്രി​സ്തു​വാ​ക്കു​ന്നു.​ വി​ശ്വാ​സ ജീ​വി​തം വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ൾ ക്രി​സ്തു​വി​ന്‍റെ കു​രി​ശി​നെ നാം ​മു​റു​കെ പി​ടി​ക്ക​ണം.
സ​ഹ​നം കു​രി​ശോ​ട് ചേ​ർ​ത്ത് വ​യ്ക്കു​ന്പോ​ൾ അ​ത് ആ​ത്മീ​യ​മാ​യ ഉ​ന്ന​മ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.
താ​വ​ളം ഫോ​റോ​ന​യി​ൽ നി​ന്നും രൂ​പ​ത​യി​ലെ മ​റ്റു ഇ​ട​വ​ക​ക​ളി​ൽ നി​ന്നും വ​ന്ന വൈ​ദി​ക​രും, സ​ന്യ​സ്ത​രും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ന്നു.