ഡിടിപിസി ഫെസ്റ്റിവൽ കലണ്ടർ പ്രകാശനം
1283083
Saturday, April 1, 2023 12:59 AM IST
പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ 2023-24 ലെ ഫെസ്റ്റിവൽ കലണ്ടർ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര പ്രകാശനം ചെയ്തു.
അസിസ്റ്റന്റ് കളക്ടർ ഡി. രഞ്ജിത്ത്, ഡിടിപിസി സെക്രട്ടറി ഡോ. എസ്.വി. സിൽബർട്ട് ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ എന്നിവർക്ക് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട വേലകൾ, രായിരനല്ലൂർ മലകയറ്റം, പള്ളിപെരുന്നാളുകൾ എന്നിവ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കിയിട്ടുള്ളത്. ഇത് ഡിടിപിസിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഏപ്രിൽ നാലിനകം ജില്ലയിലെ എല്ലാ ഉത്സവങ്ങളെയും ഉൾപ്പെടുത്തി കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് കളക്ടർ ഡി. രഞ്ജിത്ത്, ഡിടിപിസി സെക്രട്ടറി ഡോ. എസ്.വി. സിൽബർട്ട് ജോസ്, ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.