ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏർപ്പെടുത്തി
Sunday, April 2, 2023 12:21 AM IST
നെന്മാ​റ: നെന്മാ​റ-വ​ല്ല​ങ്ങി വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഇ​ന്നും നാ​ളെ​യും വൈ​കി​ട്ട് അ​ഞ്ചു മ​ണി മു​ത​ൽ മു​ത​ൽ പ​ത്ത് മ​ണി​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ത്ത​ന​ശേരി മു​ത​ൽ വ​ല്ല​ങ്ങി, നെന്മാറ ടൗ​ണ്‍ അ​യി​നം​പാ​ടം ഡി​എ​ഫ്ഒ ജം​ഗ്ഷ​ൻ വ​രെ​യു​ള​ള ഭാ​ഗ​ത്ത് യാ​തൊ​രു​വാ​ഹ​ന​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
തി​ങ്ക​ളാ​ഴ്ച വേ​ല​ദി​വ​സം കാ​ല​ത്ത് 10 മ​ണി മു​ത​ൽ നെന്മാറ ടൗ​ണി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്നും റൂ​ട്ട് ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ൾ​പ്പ​ടെ​യു​ള്ള മ​റ്റെ​ല്ലാ വാ​ഹ​ന​ങ്ങ​ളും വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും ആ​ല​ത്തൂ​ർ, തൃ​പ്പാ​ളൂ​ർ, കു​നി​ശേരി, കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം റൂ​ട്ടി​ലും ഗോ​വി​ന്ദാ​പു​രം ഭാ​ഗ​ത്ത് നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റൂ​ട്ട് ബ​സു​ക​ൾ ഒ​ഴി​കെ​യു​ള​ള ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ൾ​പ്പ​ടെ​യു​ള്ള മ​റ്റെ​ല്ലാ വാ​ഹ​ന​ങ്ങ​ളും കൊ​ല്ല​ങ്കോ​ട്, കു​രു​വി​ക്കൂ​ട്ടു​മ​രം, വ​ണ്ടി​ത്താ​വ​ളം, ത​ത്ത​മം​ഗ​ലം നി​ന്നും പാ​റ​ക്ക​ളം, പു​തു​ന​ഗ​രം റൂ​ട്ടി​ലും പോ​കേ​ണ്ട​താ​ണ്. റൂ​ട്ട് ബ​സു​ക​ൾ വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ അ​യി​നം​പാ​ട​ത്തും, കൊ​ല്ലം​കോ​ട് കൊ​ടു​വാ​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ വി​ത്ത​ന​ശേ​രി​യി​ലും കു​നി​ശേരി ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ കി​ളി​യ​ല്ലൂ​ർ ജം​ഗ്ഷ​നി​ലും, പോ​ത്തു​ണ്ടി, ചാ​ത്ത​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ അ​ളു​വ​ശേരി​യി​ലും അ​യി​ലൂ​ർ, അ​ടി​പ്പെ​ര​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ ക​ണി​മം​ഗ​ല​ത്തും ആ​ളു​ക​ളെ ഇ​റ​ക്കി തി​രി​കെ പോ​കേ​ണ്ട​താ​ണ്.
മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്കാ​യി പാ​ർ​ക്കിം​ഗ് ഏ​രി​യ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തേ​ണ്ട​താ​ണ്. കൊ​ല്ലം​കോ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന​വ​ർ​ക്കാ​യി മു​ല്ല​ക്ക​ൽ ഭാ​ഗ​ത്തും പല്ലാ​വൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കൂ​ട​ല്ലൂ​ർ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള നെ​ൽ​പാ​ടം, ക​വ​ള​പ്പാ​റ റോ​ഡി​ന് ഇ​രു വ​ശ​മു​ള​ള നെ​ൽ​പാ​ടം, കു​നി​ശേരി, ചേ​രാ​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്നും കോ​രാ​പ​റ​ന്പി​ലും വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം. വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗം​ഗോ​ത്രി സ്കൂ​ൾ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലും ജ​പ​മാ​ല പ​ള്ളി​ക്കു മു​ൻ​വ​ശ​വും എ​ൻ​എ​സ്എ​സ് കോ​ള​ജി​ന് സ​മീ​പ​വും മേ​ലാ​ർ​കോ​ട് ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഡി​എ​ഫ്ഒ മേ​ലാ​ർ​കോ​ട് റൂ​ട്ടി​ലു​ള്ള പാ​ട​ത്തു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലും ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് വ​ട​ക്കു​വ​ശ​ത്ത് വ​ല​ത​ല റോ​ഡ​രി​കി​ലും സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​നം വേ​ല ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്.