വനംമന്ത്രി രാജിവയ്ക്കണമെന്നു കത്തോലിക്കാ കോണ്ഗ്രസ്
1296661
Tuesday, May 23, 2023 12:30 AM IST
വടക്കഞ്ചേരി: കാട്ടുമൃഗങ്ങൾ മനുഷ്യരുടെ കൊലയാളികളായി മാറുന്ന സാഹചര്യം തുടരുന്പോഴും കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാൻ കഴിയാത്ത വനംമന്ത്രി രാജിവയ്ക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് തച്ചനടി ക്രൈസ്റ്റ് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
മുന്പൊക്കെ കാട്ടുമൃഗ ഭീഷണി ഒറ്റപ്പെട്ട സംഭവമായി തള്ളികളയാമായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കാട്ടുമൃഗ ശല്യം അതി രൂക്ഷമായിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ നിന്നും അവിടുത്തെ മനുഷ്യർക്ക് ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളെ വി ഐ പി പരിഗണന നൽകി ഇന്ത്യയിലേക്ക് എത്തിക്കുന്ന സർക്കാരുകൾ ഇവിടെ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെപ്പോലെയുള്ളവയെ അത് ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കുര്യൻ തോമസ് പുളിയംപള്ളിൽ, സെക്രട്ടറി തോമസ് കൈതമറ്റം എന്നിവർ പ്രസംഗിച്ചു.