മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്കിലും മുക്കുപണ്ടം തട്ടിപ്പ് : രണ്ടുപേർ പിടിയിൽ
1299419
Friday, June 2, 2023 12:52 AM IST
മണ്ണാർക്കാട് : റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ കോടതിപ്പടി ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.05 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു.
കോട്ടോപ്പാടം പൊതുവപ്പാടം തടത്തിൽ വീട്ടിൽ റഹ്്മത്ത് മോൻ (30), മേക്കളപ്പാറ പാലക്കൽ വീട്ടിൽ ഷഫീക്ക് (30) എന്നിവരെയാണ് സ്റ്റേഷൻ ഓഫിസർ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 2022 ഓഗസ്റ്റ് 24നാണ് രണ്ടു വളകൾ സ്വർണം എന്ന വ്യാജേന പണയംവച്ചു 1.05 ലക്ഷം രൂപ വാങ്ങിയത്. മറ്റൊരു സഹകരണ ബാങ്കിൽ സമാനമായ തട്ടിപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മാനേജർക്ക് ലഭിച്ച വിവര ത്തെ തുടർന്നാണു ആഭരണങ്ങൾ പരിശോധിച്ചത്.
ഇതോടെയാണു പണയവസ്തു മുക്കുപണ്ടങ്ങളാണെന്നു തെളിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ പ്രതിക ളുടെ തിരിച്ചറിയൽ രേഖകൾ സഹിതം മണ്ണാർക്കാട് പോലീസിൽ പരാതി നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.