അന്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ശുചീകരണ യജ്ഞം സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചു
1299922
Sunday, June 4, 2023 7:12 AM IST
പാലക്കാട്: അന്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ശുചീകരണ യജ്ഞം സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ കെ. പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ഒരുമയോടെ ഒറ്റപ്പാലം എന്ന പേരിൽ നടപ്പാക്കുന്ന വലിച്ചെറിയൽ മുക്ത കേരളം കർമ്മ പരിപാടിയുടെ ഭാഗമായാണ് സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചത്. ശുചീകരണപ്രവർത്തനത്തിലൂടെ ശേഖരിച്ച അജൈവ മാലിന്യങ്ങൾ ചെറുമുണ്ടശേരിയിലെ പ്രധാന എംസിഎഫിലേക്ക് മാറ്റി.
വാർഡുതലത്തിൽ സമഗ്ര ശുചീകരണ യജ്ഞം, പിലാത്തറ വാർഡിൽ മാലിന്യംമൂലം തടസം വന്നിരുന്ന അഴുക്കുചാൽ നീക്കം ചെയ്യൽ, വാർഡ് മെന്പർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഫീൽഡ് ജീവനക്കാർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ ഗൃഹ സ്ഥാപന സന്ദർശനം, ഹരിത കർമ്മ സേന മുഖേന ബോധവത്ക്കരണം, ബയോബിന്നുകൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി.