ഭൂമിത്രസേനയുടെ വിത്തുരുളയ്ക്ക് ആവശ്യക്കാരേറെ
1300706
Wednesday, June 7, 2023 12:35 AM IST
ചിറ്റൂർ: ചിറ്റൂർ ഗവ. കോളജ് ഭൂമിത്ര സേന പരിസ്ഥിതി ദിനത്തിൽ ഉണ്ടാക്കി വിതരണം ചെയ്ത വിത്തുരുള എന്ന ആശയം പകർത്തി നെല്ലിമേട് ജിഎൽപി സ്കൂൾ. പരിസ്ഥിതി ദിനത്തിൽ ഭൂമിത്ര സേന രണ്ടായിരം വിത്തുരുളകൾ പൊതുജനത്തിനായി വിതരണം ചെയ്തിരുന്നു. ഇതിൽ ആകൃഷ്ടരായ നെല്ലിമേട് ജിഎൽപി സ്കൂളിലെ അധ്യാപകരാണ് കോളജിലെ ഭൂമിത്രസേനയോട് വിത്തുരുള ആവശ്യപ്പെട്ടത്. സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് കോളജിലെ ഭൂമിത്ര സേന അംഗങ്ങൾ വിത്തുരുളകൾ സമ്മാനിച്ചു. അധ്യാപികമാരായ ആർ.ഗുണലക്ഷ്മി, സി.സിത്താര, എൻ.സുധ, എ.മനു, എസ്.സരിത, എ.സെൽവി, എ.കുമരേഷ്, പ്രസിഡന്റ് എസ്.രണജിത്ത്, ഉൗരുമൂപ്പൻ രാമസ്വാമി എന്നിവർ പങ്കെടുത്തു. ചിറ്റൂർ കോളജ് അധ്യാപകനും ഭൂമിത്രസേന ക്ലബ് കോ-ഓർഡിനേറ്ററുമായ കെ.പ്രദീഷ്, വിദ്യാർഥികളായ എം.എസ്. രാഹുൽരാജ്, എസ്.അഖിൽ, ആർ.മൂർത്തി, കെ.നിതിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.