പാലക്കാട്: സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച് ജനങ്ങളെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് എൻസിപി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന് വേണ്ടി പൊരുതി വിജയം നേടിയ ഗുസ്തി താരങ്ങളോട് അപമര്യാദയായി പെരുമാറിയ ബ്രിജ് ഭൂഷണ് എംപിയെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം രാജ്യത്തിന് അപമാനകരമാണെന്ന് യോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തി.
പാലക്കാട് കോട്ടയ്ക്ക് ചുറ്റും പ്രഭാത സവാരി നടത്തുന്നവരോട് ഫീസ് പിരിക്കുവാനുള്ള പുരാവസ്തു വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒഡീഷ തീവണ്ടി അപകടത്തിൽ മരണമടഞ്ഞവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ഓട്ടൂർ ഉണ്ണികൃഷ്ണൻ, സി.എ. സലോമി, പി. അബ്ദു റഹ്മാൻ, എ. ഷൗക്കത്തലി, മോഹൻ ഐസക്ക്, പി. മൊയ്തീൻ കുട്ടി, ഷെനിൻ മന്ദിരാട്, എം.എൻ. സെയ്ഫ്ദ്ദീൻ കിച്ച് ലു, കെ.പി. അബ്ദുറഹ്മാൻ, പൊന്നിൽ വേണു, റജി ഉള്ളിരിക്കൽ, എം.ടി. സണ്ണി, കെ. രാമകൃഷ്ണൻ, ആർ. ബാലസുബ്രമണ്യൻ, ജിമ്മി ജോർജ്, എം.എം. കബീർ, പി. സുന്ദരൻ, കബീർ വെണ്ണക്കര, പി.സദക്കത്തുള്ള എന്നിവർ പ്രസംഗിച്ചു.