ഒപി പ്രവർത്തനം മുടങ്ങി
1300948
Thursday, June 8, 2023 12:26 AM IST
മംഗലംഡാം: ഡോക്ടറിലാത്തതിനാൽ മംഗലംഡാം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി പ്രവർത്തനം മുടങ്ങി. രാവിലെ മുതൽ ഉച്ചവരെ രണ്ട് ഡോക്ടർമാരും ഉച്ചക്ക് ശേഷം ഒരു ഡോക്ടറുമാണ് രോഗികളെ പരിശോധിച്ചിരുന്നത്. ഇരുന്നൂറോളം രോഗികളാണ് നിത്യേന ആശുപത്രിയിൽ എത്താറുള്ളത്. ഉച്ചക്ക് ശേഷം ഒപി പ്രവർത്തിക്കാത്തതിനാലും ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാലും നിരവധി പേരാണ് മടങ്ങുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഡോക്ടറുടെ നിയമനം നടത്തേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിലവിലുള്ള ഡോക്ടറുടെ ഒഴിവ് നികത്തുന്നതിനായി ഈ മാസം ഒന്പതാം തീയ്യതി ഇന്റർവ്യു നടത്താൻ തീരുമാനിച്ചതായും അടുത്ത ദിവസം മുതൽതന്നെ ഉച്ചക്ക് ശേഷമുള്ള ഒപിയിൽ ഡോക്ടറുടെ സേവനം ലഭ്യമായി തുടങ്ങുമെന്നും വണ്ടാഴി ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അറിയിച്ചു.