ആലത്തൂരിനു കൗതുകമായി മി​ല്ലെ​റ്റ് മ​ഹോ​ത്സ​വം
Monday, September 18, 2023 12:31 AM IST
ആ​ല​ത്തൂ​ർ: അ​ന്താ​രാ​ഷ്ട മി​ല്ലെ​റ്റ് വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ജൈ​വ ക​ർ​ഷ​ക സ​മി​തി​യും ആ​ല​ത്തൂ​ർ ബ്ലോ​ക്ക് കൃ​ഷി വ​കു​പ്പും സം​യു​ക്ത​മാ​യി മി​ല്ലെ​റ്റ് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

ആ​ല​ത്തൂ​ർ ബോ​ധി​യി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങ് കെ. ​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​ത്തൂ​ർ ക്ല​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചെ​റു ധാ​ന്യ​ങ്ങ​ൾ പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ കൃ​ഷി വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബി. ​സു​രേ​ഷ് ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ കൃ​ഷി, പോ​ഷ​ക​മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ക്ലാ​സ് എ​ടു​ത്തു.