ഭരണസമിതി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ പ്രതിഷേധം
1339557
Sunday, October 1, 2023 1:52 AM IST
പാലക്കാട് : സിപിഎം ഭരിക്കുന്ന അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും റോഡുകളുടെ മോശം അവസ്ഥയെയും വിവിധ വികസന പ്രവർത്തനങ്ങളെയും കുറിച്ച് ഭരണസമിതി യോഗത്തിൽ പ്രതിഷേധം.
പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാത്തതിനാലാണ് ബിജെപി മെന്പർമാർ ഭരണ സമിതിയോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്.ബിജെപി മലന്പുഴ മണ്ഡലം പ്രസിഡന്റ് ജി.സുജിത്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
വാർഡ് മെന്പർമാരായ കെ.എ. സുധീർ, സുരേഷ് വർമ്മ, കെ.കെ. അജയ്, ഐശ്വര്യ, ടി.പി. ശ്രീദേവി, ഗീത തുടങ്ങിയവർ സംസാരിച്ചു.