ഇ​നി​യി​ല്ല ! വി​വിഎം സ്റ്റോ​ഴ്സി​ലെ അ​ച്ഛ​നും മ​ക​ളും
Sunday, February 25, 2024 6:29 AM IST
ക​ല്ല​ടി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​ക്കു​ർ​ശി ശി​രു​വാ​ണി ക​വ​ല​യി​ൽ അ​ച്ഛ​ന്‍റെയും മ​ക്ക​ളു​ടേ​യും പേ​രി​ൽ തു​ട​ങ്ങി​യ വി​വിഎം സ്റ്റോ​ഴ്സി​ൽ ഇ​നി മോ​ഹ​ന​നും വ​ർ​ഷ​യും ഇ​നി​യു​ണ്ടാ​വി​ല്ല. ക​ട​യി​ൽ ചെ​ല്ലു​ന്ന​വ​ർ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ലു​ള്ള ഹൃ​ദ്യമാ​യ പെ​രു​മാ​റ്റ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ട​തു​റ​ക്കാ​നാ​യി വീ​ട്ടി​ൽ നി​ന്നും ഇ​രു​വ​രും സ്ക്കൂ​ട്ട​റി​ൽ ക​ട​യി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.

ക​ട​യു​ടെ 500 മീ​റ്റ​ർ അ​ക​ലെ ന​ട​ന്ന അ​പ​ക​ടം അ​റി​ഞ്ഞ ഉ​ട​നെ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഓ​ടി​യെ​ത്തി ആ​ശുപ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ടും ക​ട​യി​ൽ അ​ച്ഛനെ സ​ഹാ​യി​ക്കാ​നാ​യി വ​ർ​ഷ വീ​ട്ടി​ൽ​ ത​ന്നെയാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.


മോ​ഹ​ന​ൻ ആ​സ്പ​തി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലും മ​ക​ൾ വ​ർ​ഷ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശുപ​ത്രി​യി​ൽ വച്ച് വൈ​കു​ന്നേ​ര​വും മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ ബീ​ന, വ​ർ​ഷ​യു​ടെ സ​ഹോ​ദ​രി വ​ന്ദ​ന, ഭ​ർ​ത്താ​വ് ആ​ന​ന്ദ്.