കൊല്ലങ്കോട്: ഊട്ടറ റെയിവേ ട്രാക്കിൽ അജ്ഞാതനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറിന് നാട്ടുകാർ മൃതദേഹം കണ്ടെത്തി കൊല്ലങ്കോട് പോലീസിൽ അറിയിച്ചു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചി രിക്കുകയാണ്. ഏകദേശം 60 വയസ് തോന്നിക്കും. കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.